Pages

Thursday, May 17, 2018

നിലയില്ലാത്ത വെള്ളത്തിൽ മുങ്ങിത്താഴുന്ന കേരളകർഷകൻ


നിലയില്ലാത്ത വെള്ളത്തിൽ

മുങ്ങിത്താഴുന്ന കേരളകർഷകൻ.



കേരളകർഷകൻനിലയില്ലാത്ത വെള്ളത്തിൽ മുങ്ങിത്താഴുകയാണ് .കേന്ദ്രസർക്കാരിൻറെ കാർഷിക നയം .കേരളത്തിലെ റബർ, തെങ്ങ് തുടങ്ങിയ കൃഷി മേഖലകളെ തീർത്തും അവഗണിച്ചിരിക്കുന്നു. 82 ശതമാനം റബർ ഉത്പാദിപ്പിക്കുന്ന കേരളത്തെ തഴഞ്ഞ് അതിന്റെ പത്തിലൊന്നുപോലും ഉത്പാദനമില്ലാത്ത ത്രിപുരയിലെ മൂന്നു ജില്ലകളെ റബർ കയറ്റുമതി പ്രോത്സാഹനത്തിനു തെരഞ്ഞെടുത്തിരിക്കുന്നു.കേരളത്തിന്റെ കാർഷിക സന്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന പല കൃഷിവിളകളെയും തികച്ചും അവഗണിക്കുന്നതാണു കരടു നയം. സംസ്ഥാന ഫലമായി പ്രഖ്യാപിക്കപ്പെട്ട ചക്കയ്ക്കും രക്ഷയില്ലാതായി.

രാജ്യത്തെ കാർഷിക മേഖലയെയും തൊഴിൽ മേഖലയെയുമൊക്കെ നിർണായകമായി സ്വാധീനിക്കുന്ന കാർഷിക നയരേഖയ്ക്ക് അന്തിമരൂപം നൽകുന്തിനു മുൻപായി കർഷകരുടെയുംകാർഷികവിദഗധരുടെയും അഭിപ്രായം ആരായണമായിരുന്നു .കാർഷികനയം രൂപികരിക്കുന്നതിനുമുൻപായി  രാജ്യത്തെ വിവിധ വിളകൾ ഉത്പാദിപ്പിക്കുന്നവരുടെ പ്രശ്നങ്ങളും പരാതികളും  മനസ്സിലാക്കാൻ ശ്രമിക്കണമായിരുന്നു .വിലത്തകർച്ച നേരിടുന്ന റബറിനും നാളികേരത്തിനും ഉത്പാദനം വർധിപ്പിച്ചും കയറ്റുമതി നടത്തിയും കേരളത്തിലെ കർഷകരെ രക്ഷിക്കാമായിരുന്നു .റബറിനോ നാളികേരത്തിനോ വേണ്ടി കേരളത്തിൽ ഒരു ജില്ലപോലും  കേന്ദ്രസർക്കാര് തെരഞ്ഞെടുത്തിട്ടില്ല.

റബർ ബോർഡ് രേഖാമൂലം നൽകിയ ആവശ്യം തള്ളിക്കൊണ്ടാണു കേരളത്തെ കേന്ദ്രം തഴഞ്ഞത്പട്ടികയിൽ ഇടംപിടിക്കുന്ന പ്രദേശങ്ങൾക്കു പ്രത്യേക കാർഷിക പ്രോത്സാഹന പാക്കേജുകൾ ഉണ്ട്.2022 ആകുന്പോഴേക്കും കാർഷിക വരുമാനം ഇരട്ടിയാക്കുംമെന്നാണ്   പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് . കേരളത്തിലെ പ്രമുഖ കാർഷിക വിളകളെപട്ടികയിൽനിന്ന് ഒഴിവാക്കിയത് യാതൊരുന്യായികരണവുമില്ല നിലയില്ലാത്ത വെള്ളത്തിൽ മുങ്ങിത്താഴുന്ന കേരളകർഷകനെ  കാണാൻ കേന്ദ്രസർക്കാരിന് കഴിയാതെപോയി.



പ്രൊഫ്. ജോൺ കുരാക്കാർ

No comments: