Pages

Friday, May 25, 2018

നിശബ്ദസേവനം ചെയ്യുന്നു.ത്യാഗത്തിൻറെ കർമധീരർക്ക്പ്രണാമം


നിശബ്ദസേവനം ചെയ്യുന്നു.ത്യാഗത്തിൻറെ കർമധീരർക്ക്പ്രണാമം
സ്വജീവൻപോലും പണയപ്പെടുത്തി നിപ്പാ ബാധിതരെയും മറ്റു പകർച്ചവ്യാധികൾ ബാധിച്ചവരെയും ശുശ്രൂഷിക്കുന്നവരുടെ കർമധീരതയ്ക്കു മുന്നിൽ നാം നമ്രശിരസ്കരാകണം. സമർപ്പണബുദ്ധിയോടെയുള്ള സേവനസന്നദ്ധതയ്ക്കും ഉത്തമോദാഹരണമാണു പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന  ലിനി.നിപ്പാ വൈറസ് ബാധിതരായി ചികിത്സയിലുണ്ടായിരുന്നവരുടെ പരിചരണത്തിലേർപ്പെട്ടിരുന്ന ലിനി അവരിൽനിന്നു വൈറസ് ബാധയേറ്റു മരിക്കുകയാണുണ്ടായത്.അഞ്ചും രണ്ടും വയസുള്ള കുഞ്ഞുങ്ങളുടെ അമ്മയായ ലിനിക്ക് രോഗബാധിതയായി ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഒരിക്കൽപോലും ആ ഓമനകളെ കാണാൻ കഴിഞ്ഞില്ല.

  ആരും ആവശ്യപ്പെടാതെത്തന്നെ ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം; ഭര്ത്താവിന് സര്ക്കാര് ജോലി നൽകാൻ തീരുമാനമെടുത്ത കേരളസർക്കാർ  അഭിനന്ദനം അർഹിക്കുന്നു .ലിനിയുടെ മരണം  നഴ്സുമാരെ, ഉത്കണ്ഠാകുലരാക്കിയിട്ടുണ്ടെന്നതു സ്വാഭാവികം. നഴ്സുമാരും ലാബ് ജോലിക്കാരും നേരിടുന്ന അപകടസാധ്യത മനസിലാക്കി സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും അവർക്കു സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണം

സ്വന്തം കാര്യത്തിനുമാത്രം പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ നിസ്വാർഥ സേവനത്തിന്റെയും ത്യാഗത്തിന്റെയും  മാതൃകകൾ ആരോഗ്യരംഗത്ത് കാണുന്നത് രോഗികൾക്ക് വലിയ ആശ്വാസമാണു .1997ല് മലേഷ്യയിലും പിന്നീട് ബംഗ്ലദേശിലും നൂറുകണക്കിനുപേരുടെ മരണത്തിന് കാരണമായ വൈറസാണ് കേരളത്തില് ഇതാദ്യമായി കണ്ടെത്തിയിരിക്കുന്നത്.1997ല് മലേഷ്യയിലുണ്ടായ വരള്ച്ചയെതുടര്ന്ന് വവ്വാലുകള് അഥവാ നരിച്ചീറുകള് വ്യാപകമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയതിനെതുടര്ന്ന് അവയുടെ കടിയേറ്റ് ആദ്യം പന്നികളിലേക്കും പിന്നീട് മനുഷ്യരിലേക്കും പടര്ന്ന വൈറസ് ആണ് നിപ എന്ന് വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു മെയ് അഞ്ചിനും പതിനെട്ടിനും പത്തൊമ്പതിനുമായാണ് ഇരുപത്താറും ഇരുപത്തെട്ടും വയസ്സുളള സാദിഖും സാലിഹും ഇവരുടെ ബന്ധു അമ്പതുകാരി മറിയവും മരണപ്പെട്ടത്. വിവാഹമുറപ്പിച്ച യുവതിയും യുവാക്കളുടെ പിതാവുമടക്കം രണ്ടുപേര് ചികിത്സയിലാണ് ,ഇവരെ  പരിചരിച്ച ലീനയുടേ ത്യാഗം  മേരിക്യൂരിയുടേതിന് സമാനമാണ് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: